.jpg)
ഉയര്‍ന്നു പറക്കാനുള്ള ആശകളെ
കൂച്ചുവിലങ്ങിന്‍ ബന്ധനത്തില്‍ തടുക്കുമ്പോള്‍
എന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞത്
ആരും കണ്ടില്ല എന്ന് അഭിനയിച്ചു
പെണ്ണായി പിറന്നത് ഒരു ശാപമല്ല എന്ന്
മനസ്സിനെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചത്
ഇപ്പോള്‍ വെറുതെയായി എന്ന് തോന്നി
എന്റെ കുതിപ്പുകള്‍ക്ക് വിരാമമിട്ട കടിഞ്ഞാണ്‍
എന്റെ ഭാഗ്യമെന്നു വിശ്വസിച്ചു ചിരിച്ചു എല്ലാവരും
മൂന്നു മുടിച്ചരട് കഴുത്തില്‍ കുരുങ്ങിയപ്പോഴും
മൂന്നു ചുറ്റ് വലിചിഴക്കപ്പെട്ടപ്പോഴും
പാലും പഴവുമായി ബലിക്കളത്തിലേക്ക് തള്ളി വിട്ടപ്പോഴും
പിന്നെ ഭ്രമത്ത്തിന്റെ ഊര്‍ജ്ജം ചൊരിഞ്ഞപ്പോഴും
എന്റെ നിസ്സഹായതയെ സന്തോഷം എന്ന് തെറ്റിദ്ധരിച്ചു
ഒരു അടിമയെന്ന പോലെ യാന്ത്രികമായി വച്ചും വിളമ്പിയും
തിന്നും കുടിച്ചും ഭോഗിച്ചും പെറ്റ് കൂട്ടിയും ആനന്ദിപ്പിച്ചും
ഒരു ജന്മം മുഴുവന്‍ തെറ്റുകള്‍ മാത്രം പറഞ്ഞു കേട്ടും
സ്വപ്നങ്ങളില്‍ മാത്രം സന്തോഷിച്ചും പിന്നെ ഞെട്ടി ഉണര്‍ന്നും
പകലിലെ ഇടവേളകള്‍ കരഞ്ഞു തീര്‍ത്തും ജീവിച്ചു
ഞാന്‍ ഒഴുക്കിയ കണ്ണീര്‍ എല്ലാം എന്റെ
സ്നേഹത്തിന്റെ അടയാളം മാത്രമായി തെറ്റിദ്ധരിച്ചു
ഇവിടം വിട്ടു ഞാന്‍ പോകുന്നില്ല എന്ന പല്ലവി
എന്റെ നിഷ്കളങ്കതയുടെ ആഴമായി അളന്നു വച്ചു
പക്ഷെ എന്റെ സ്വരം ഇടരിയത് എന്തെ കേട്ടില്ലെന്നു നടിച്ചു ?
ഹും സ്ത്രീ സങ്കല്പം കൊള്ളാം..എല്ലാ സ്ത്രീ ജീവിതവും പൂര്‍ണമായി ഇത്തരം അല്ലെങ്കിലും.ഇനിയും പരകായ പ്രവേശങ്ങള്‍ അക്ഷരങ്ങളായി പെയ്തിറങ്ങട്ടെ ..ആശംസകള്‍ പ്രവീണ്‍....
ReplyDeleteനന്ദി രസല, പക്ഷെ ആശംസകള്‍ എനിക്കോ അതോ?....
Deleteഒരു പെണ്ണായി പിറന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും വിചാരിച്ചിരുന്നു...
ReplyDeleteസ്നേഹത്തിന്റെ ഉറവിടം അവളായിരുന്നു...
പെങ്ങള്‍ ,ചേച്ചി ,അമ്മ ,അമ്മൂമ്മ അങ്ങിനെ നീളുന്നു ആ നിര...
നല്ല വെടിപ്പുള്ള പാത്രത്തില്‍ ഭക്ഷണം വിളമ്പി നോക്കൂ...
മനസ്സ് ശുദ്ദമാനെങ്കില്‍ സ്ത്രീ ഒരു പുണ്യമാണ് !
നല്ല വരികള്‍ ..
ആശംസകള്‍ ശ്രദ്ധ
അസ്രുസ്
...
..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
;)
Deleteവായിച്ചു, നന്നായി, പക്ഷെ ഇത്ര പെട്ടന്ന് ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, പഴയ പോസ്റ്റ് വായിക്കാന്‍ കുറച്ചു സമയം കൊടുക്കണം, പിന്നെ കഥയും കവിതയും വേറെ വേറെ പേജില്‍ ആക്കിയാല്‍ നന്നാകും. രണ്ടു മൂന്നു പ്രാവശ്യം വായിച്ചാല്‍ അക്ഷരതെറ്റുകള്‍ തിരുത്തി പോസ്റ്റ് ചെയ്യാനാവും, ഏതായാലും എന്നെ പെരുംതച്ചനാക്കരുത്! ;-)
ReplyDeletethanx dear for all ur help, I owe u one! will get u your favorite dark chocolate and cheese cake from kayani, or will u prefer ur all time favorite paanipoori and cane juice!!;)
Deleteമനോഭാവം ആണ് സ്ത്രീത്വത്തെ സ്വയം അഭിമാനിക്കുന്നതാക്കുന്നത്
ReplyDeleteഅക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ. അര്‍ത്ഥം തന്നെ മാറിപ്പോകും . ഉദാഹരണം :
ആശംസകള്‍
thnnx nisaar, but i canot get the required words by any combination in unicode, can u help me with a better unicode typing software?
ReplyDeleteഭാവുകങ്ങള്‍ .
ReplyDeleteതാങ്ക്സ് സതീഷ്
Delete