Monday 12 November 2012

കന്യക

നിര്‍വീര്യമായ ഒരു ബോംബിനെപ്പോലെ
എന്റെ പെണ്മയോതിയ  ദുഷിച്ചരക്തത്തെ 
കാലം പിന്നെയും പുറംതള്ളി 
എന്റെ  ഭയങ്ങളും ആശങ്കകളും അതോടൊപ്പം 
ഒലിച്ചുപോയപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു 

പിന്നെയും നഷ്ടപ്പെട്ട അവസരം 
എന്നെ അലോസരപ്പെടുത്തിയില്ല 
മറിച്ച് ദൈവത്തോട് നന്ദി പറഞ്ഞു ചിരിച്ചു 
എന്നെ വീ ണ്ടും കന്യകയായിതന്നെ നിലനിര്‍ത്തി 
എന്റെ ജീവിതം ആനന്ദ പൂര്‍ണ്ണമാ ക്കിയതിന് ! 


10 comments:

  1. എന്തൊരു ലോകം.എല്ലാം നിസ്സാരം.നന്നായി എഴുതി.

    ReplyDelete
  2. എത്ര ലാഘവത്തോടെ കാണാന്‍ കഴിയുന്നു.കന്യകേ നിനക്ക്...

    ReplyDelete
  3. ആദ്യത്തെ പകുതി വളരെ മനോഹരമായി എഴുതി.

    ReplyDelete
  4. കന്യക ആയിരുന്നാല്‍ ജീവിതം ആനന്ദപൂര്‍ണ്ണമാകുമോ?
    അഭിപ്രായമില്ല
    വരികളില്‍ വേറെ അര്‍ത്ഥമുണ്ടോ എന്നും അറിയില്ല
    ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. അത് നമ്മുടെ സമൂഹത്തിനുള്ള ഒരു ചെറിയ വിമര്‍ശനമാണ് ഇസ്മായില്‍ ചേട്ടാ, അവിവാഹിതയായ ഒരു സ്ത്രീ കന്യകയല്ല എന്നറിഞ്ഞാല്‍ സമൂഹം അവളെ അവന്ജ്ജയോടെ കാണും,കന്യക എന്നതല്ല കാര്യം, ആണോ അല്ലയോ എന്ന അറിവാണ് പ്രധാനം, ആരെങ്കിലും അറിഞ്ഞാല്‍ മോശം, അറിഞ്ഞില്ലെങ്കില്‍ പ്രസ്നങ്ങളില്ലാത്ത ആനന്ദപൂര്നമായ ജീവിതം!

      Delete
  5. തെറ്റ് തെറ്റ്
    കന്യക എന്നത് ഇപ്പറഞ്ഞ വിഷയവുമായി ഒരു ബന്ധവുമില്ല

    ReplyDelete
    Replies
    1. കന്യക ഒരു കാഴ്ചയായാണ് ചേട്ടാ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്, മനസ്സുകൊണ്ട് കന്യകയായിരിക്കുന്ന ആളുകളില്ലേ! ഉണ്ടെന്നാണ് എന്റെ വിശ്വാസം!

      Delete